കൂരോപ്പട ഗ്രാമപഞ്ചായത്ത് ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം
തൂഫാന്‍ 2.0

                                കേരളസംസ്ഥാന ആഭ്യന്തരവകുപ്പും , തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി നടത്തുന്ന ഓപ്പറേഷന്‍ തൂഫാന്‍2.0 പദ്ധതിയുടെ പ്രചാരണ പരിപാടികളുടെ  ഉദ്ഘാടനം കൂരോപ്പടഗ്രാമപഞ്ചായത്തില്‍ 28.09.2026 ന് നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്  ശ്രീ.ഈ.എസ്.വിനോദ് പതാക ഉയർത്തി   ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് പ്രസിഡന്‍റ്  തൂഫാന്‍ വാരിയേഴ്സിസിനുളള ബാഡ്ജ് നല്‍കുകയും  പ്രതിജ്ഞ ചൊല്ലി കെടുക്കുകയും ചെയ്തു. തൂഫാന്‍ വാരിയേഴ്സായി  പഞ്ചായത്ത് അംഗങ്ങള്‍ ,വിവിധ വാർഡുകളില്‍ നിന്നുളള സന്നദ്ധപ്രവർത്തകർ ,കുടുബശ്രീ പ്രവർത്തകര്‍ , ഹരിതകർമ്മസേനാംഗങ്ങള്‍ , പഞ്ചായത്ത് ജീവനക്കാർ എന്നിവർ പ്രതിജ്ഞ ഏറ്റുചൊല്ലുകയും ബാഡ്ജുകള്‍ സ്വീകരിക്കുകയും ചെയ്തു. 

                                                  വൈസ് പ്രസിഡന്‍റ്  ശ്രീമതി.ഷീലചെറിയാന്‍ , സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ ശ്രീ. പി ബി ദിലീപ് കുമാർ , ശ്രീമതി.ശ്രീലതപ്രകാശ് , ശ്രീമതി ജിന്‍സമ്മ മാത്യു , പഞ്ചായത്ത് അംഗങ്ങളായ   ശ്രീ . വി എം മാത്യു,ശ്രീമതി.സന്ധ്യ ജി നായർ ,ശ്രീമതി.മഞ്ജുകൃഷ്ണകുമാർ,ശ്രീമതി.സാവിത്രിയമ്മ , ശ്രീ.നിധീഷ് മോൻ, ശ്രീമതി. ശ്രീജമോള്‍,ശ്രീമതി. വീണമോള്‍ ,ശ്രീമതി .ജ്യോതിമോള്‍ , ശ്രീ.എം ജെ ഷിബു, ശ്രീമതി.ഉമാദേവി, ശ്രീ.റ്റി.ജി.മോഹനന്‍ , ശ്രീ.റ്റി എം ആന്‍റണി , ശ്രീ.കെ എ ഫിലിപ്പ് ,  സബ്.ഇന്‍സ്പെക്ടർ ഓഫ് പോലീസ് (പാമ്പാടി) ശ്രീ.മാത്യു പി ജോണ്‍ ,പഞ്ചായത്ത് സെക്രട്ടറി ശ്രീമതി.അമ്പിളി ആർ‍,പോലീസ് ഉദ്യോഗസ്ഥർ  എന്നിവർ പങ്കെടുത്തു.

തൂഫാന്‍