ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ പാമ്പാടി ബ്ലോക്കിൽ കൂരോപ്പടവില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് കൂരോപ്പട ഗ്രാമപഞ്ചായത്ത്. 27.42 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ വടക്ക്അയര്‍കുന്നം, അകലക്കുന്നം പഞ്ചായത്തുകള്‍, കിഴക്ക് അകലക്കുന്നം, പള്ളിക്കത്തോട്, വാഴൂര്‍ പഞ്ചായത്തുകൾ, പടിഞ്ഞാറ് അയര്‍കുന്നം, പാമ്പാടി, വിജയപുരം പഞ്ചായത്തുകള്‍, തെക്ക് വാഴൂർ, പാമ്പാടി പഞ്ചായത്തുകൾഎന്നിവയാണ്. കൂരോപ്പട വില്ലേജ് മുഴുവനായും പാമ്പാടി, ആനിക്കാട് വില്ലേജുകളിലെ ഏതാനും ഭാഗങ്ങളും ചേര്‍ത്ത് 1953ൽ കൂരോപ്പട പഞ്ചായത്ത് രൂപീകരിച്ചു.
കൂടുതൽ വായിക്കുക